തുടി

കണ്ണൂർ സർവകലാശാല മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന ഗവേഷണ ജേണലാണ് തുടി (ISSN 2320-8880). 2011 മുതൽ പ്രസിദ്ധീകരണം ആരംഭിച്ച ജേർണൽ 2013 ൽ ISSN നമ്പരോട് കൂടി ഉന്നത നിലവാരമുള്ള ഗവേഷണ ജേർണലായി അംഗീകരിക്കപ്പെട്ടു. ത്രൈമാസികയായി പ്രസിദ്ധീകരിക്കുന്ന പ്രസ്തുത ജേർണൽ 9 വാള്യവും 34 പുസ്തകവും പൂർത്തിയാക്കി , യു.ജി.സി.യുടെ കെയർ ലിസ്റ്റിൽ ഉൾപ്പെട്ടു.

ഭാഷ, സാഹിത്യം, സംസ്കാരം, നാടോടിവിജ്ഞാനീയം തുടങ്ങിയ മേഖലകളിലെ പഠനഗവേഷണങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. മലയാളം മാധ്യമമായ ഗവേഷണസ്വഭാവമുള്ള പ്രബന്ധങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. യുണികോഡ് അധിഷ്ഠിത ഫോണ്ടിലാണ് അച്ചടി. ഗവേഷണമണ്ഡലത്തിലെ പുത്തൻ ആശയാലോചനകളും സൈദ്ധാന്തിക പദ്ധതികളും പുഷ്ടിപ്പെടുത്തുക എന്നതോടൊപ്പം വൈജ്ഞാനികാലോചനകളെ പൊതുഇടത്തിൽ പ്രാപ്യമാക്കാനുള്ള ഉത്തരവാദിത്തം കൂടി തുടി ഏറ്റെടുത്തിരിക്കുന്നു.ഓരോ ലക്കവും ഭിന്ന പ്രമേയപരിസരങ്ങളെ മുൻനിർത്തിയാണ് സംവിധാനം ചെയ്യാറുള്ളത്.

ലഭ്യമാകുന്ന ഗവേഷണപ്രബന്ധങ്ങൾ വിദഗ്ധപരിശോധനയ്ക്ക് അയക്കുകയും പിയർ റിവ്യു റിപ്പോർട്ട് അനുസരിച്ച് പ്രബന്ധം സ്വീകരിക്കുകയും ചെയ്യുന്നു. നിർദ്ദിഷ്ട മേഖലയിൽ പ്രവർത്തിക്കുന്ന, അസോ. പ്രഫസർ റാങ്കിൽ കുറയാത്ത മൂന്നു പേരടങ്ങുന്നതായിരിക്കും പിയർ റിവ്യു കമ്മിറ്റി. ഓരോ പ്രബന്ധത്തെക്കുറിച്ചുമുള്ള പിയർ റിവ്യു റിപ്പോർട്ട് ലേഖകർക്ക് അയച്ചു നൽകുകയും കമ്മിറ്റി ചൂണ്ടിക്കാട്ടിയ തിരുത്തലുകൾ ആവശ്യപ്പെടുകയും ചെയ്യുന്നു. അതിനുശേഷം മാത്രമായിരിക്കും പ്രബന്ധം പ്രസിദ്ധീകരിക്കുക.മലയാള വിഭാഗത്തിലെ അധ്യാപകരിലൊരാൾ ഇഷ്യു എഡിറ്ററായി പ്രവർത്തിക്കുന്നു.

ജേണലിനെക്കുറിച്ച്

  1. ജേണൽ നാമം: തുടി
  2. യു ജി സി കെയർ ലിസ്റ്റഡ് പിയർ റിവ്യുഡ് ഗവേഷണ ജേണലാണ്
  3. വിഷയ മേഖല: മലയാളഭാഷാ-സാഹിത്യപഠനം, കേരള സംസ്കാരം, നാടോടിവിജ്ഞാനീയം, കലാചരിത്രം
  4. വിഷയ മേഖല: മലയാളഭാഷാ-സാഹിത്യപഠനം, കേരള സംസ്കാരം, നാടോടിവിജ്ഞാനീയം, കലാചരിത്രം
  5. കേന്ദ്രമേഖല: ഭാഷ, സാഹിത്യം, സംസ്കാര - നാടോടിവിജ്ഞാനീയ പഠനം
  6. പ്രസാധകർ: വകുപ്പ് മേധാവി, മലയാള വിഭാഗം, കണ്ണൂർ സർവകലാശാല.
  7. വിലാസം: മലയാളവിഭാഗം, കണ്ണൂർ സർവകലാശാല, ഡോ.പി.കെ.രാജൻ മെമോറിയൽ കാമ്പസ്, നീലേശ്വരം, കാസറഗോഡ് ജില്ല, കേരളം - 671314
  8. ഇമെയിൽ: thudimalayalam21@gmail.com
  9. പ്രസിദ്ധീകരണ രീതി: പ്രിന്റ് & ഓൺലൈൻ
  10. lSSN: 2320-8880
  11. ലേഖനപരിശോധന: മുഴുവൻ പ്രബന്ധങ്ങളും വിദഗ്ധസമിതി പരിശോധിക്കുന്നു
  12. പരിശോധനാ രീതി: ബ്ലൈൻഡ് റിവ്യു
  13. പ്രസാധന ചരിത്രം: 2011 ജനുവരിയിൽ ആദ്യ ലക്കം പുറത്തിറക്കി. 2013 മുതൽ ISSN നമ്പറോടെ ഗവേഷണ ജേർണലായി പ്രസിദ്ധീകരിച്ചു തുടങ്ങി. 2019 ലും 2022 ലും U GC യുടെ കെയർ ലിസ്റ്റിൽ ഉൾപ്പെട്ടു
  14. പിൻതുടരുന്ന ഫോർമാറ്റ്: യൂണികോഡ് അധിഷ്ഠിത ടൈപ്പിംഗ്, മഞ്ജരി ഫോണ്ട്
  15. ജേണൽ സൈസ്: D/ Crown
    പ്രിന്റ് ഏരിയ : 20 cms X 14.5 cms
    കവർ: മൾട്ടി, ആർട്ട് കാർഡ്
    പുറങ്ങൾ: 250-300
  16. ജേണലിൽ യാതൊരു പരസ്യങ്ങളും പ്രസിദ്ധീകരിക്കുന്നില്ല
  17. (Care List