കണ്ണൂർ സർവകലാശാല - മലയാളവിഭാഗം

തുടി

ഗവേഷണ ജേണൽ
തുടി
കണ്ണൂർ സർവകലാശാല - മലയാളവിഭാഗം
ഗവേഷണ ജേണൽ

കണ്ണൂർ സർവകലാശാല മലയാളവിഭാഗം പ്രസിദ്ധീകരിക്കുന്ന ഗവേഷണ ജേണലാണ് തുടി (ISSN 2320-8880). 2011 മുതൽ പ്രസിദ്ധീകരണം ആരംഭിച്ച ജേർണൽ 2013 ൽ ISSN നമ്പരോട് കൂടി ഉന്നത നിലവാരമുള്ള ഗവേഷണ ജേർണലായി അംഗീകരിക്കപ്പെട്ടു. ത്രൈമാസികയായി പ്രസിദ്ധീകരിക്കുന്ന പ്രസ്തുത ജേർണൽ 9 വാള്യവും 34 പുസ്തകവും പൂർത്തിയാക്കി , യു.ജി.സി.യുടെ കെയർ ലിസ്റ്റിൽ ഉൾപ്പെട്ടു.

ഭാഷ, സാഹിത്യം, സംസ്കാരം, നാടോടിവിജ്ഞാനീയം തുടങ്ങിയ മേഖലകളിലെ പഠനഗവേഷണങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്. മലയാളം മാധ്യമമായ ഗവേഷണസ്വഭാവമുള്ള പ്രബന്ധങ്ങളാണ് പ്രസിദ്ധീകരിക്കുന്നത്. യുണികോഡ് അധിഷ്ഠിത ഫോണ്ടിലാണ് അച്ചടി. ഗവേഷണമണ്ഡലത്തിലെ പുത്തൻ ആശയാലോചനകളും സൈദ്ധാന്തിക പദ്ധതികളും പുഷ്ടിപ്പെടുത്തുക എന്നതോടൊപ്പം വൈജ്ഞാനികാലോചനകളെ പൊതുഇടത്തിൽ പ്രാപ്യമാക്കാനുള്ള ഉത്തരവാദിത്തം കൂടി തുടി ഏറ്റെടുത്തിരിക്കുന്നു. ഓരോ ലക്കവും ഭിന്ന പ്രമേയപരിസരങ്ങളെ മുൻനിർത്തിയാണ് സംവിധാനം ചെയ്യാറുള്ളത്.

More

മാനേജ്മെന്റ് കമ്മിറ്റി

മാനേജിംഗ് എഡിറ്റർ: വകുപ്പ് മേധാവി മലയാള വിഭാഗം, കണ്ണൂർ സർവകലാശാല
ചീഫ് എഡിറ്റർ: ഡോ.റീജ വി

എഡിറ്റോറിയൽ ബോർഡ്‌

ചീഫ് എഡിറ്റർ: ഡോ. റീജ വി.
ശ്രീ.അബ്ദുൾ റഫീക്
ഡോ. ലിജാ അരവിന്ദ്
ഡോ. അനു എ.പി.

ഉപദേശകസമിതി

ഡോ.ഡി.ബഞ്ചമിൻ
ഡോ. ദേശമംഗലം രാമകൃഷ്ണൻ
ഡോ. സി.ആർ.പ്രസാദ്
ഡോ.പി.എസ്.രാധാകൃഷ്ണൻ
ഡോ.അജു കെ.നാരായാണൻ

റഫറീസ്

ഡോ.അജയകുമാർ ജി
ഡോ.ആർ.വി.എം.ദിവാകരൻ
ഡോ.സീമ ജെറോം
ഡോ.രാജേന്ദ്രൻ എടത്തുംകര

ലേഖകർക്കുള്ള പൊതുനിർദ്ദേശങ്ങൾ

  1. പ്രബന്ധങ്ങൾ അയക്കേണ്ട വിലാസം: thudimalayalam21@gmail.com
  2. നിർബന്ധമായും യുണികോഡിൽ തയ്യാർ ചെയ്തിരിക്കണം; ആസ്കി സ്വീകരിക്കുന്നതല്ല.
  3. പി.ഡി.എഫ്. ഫയൽ കൂടി അറ്റാച്ച് ചെയ്തിരിക്കണം.
  4. എം.എൽ.എ. 7th/8th എഡിഷൻ മെതേഡ് പാലിക്കാത്തവ പരിഗണനാർഹമല്ല.
  5. ആവശ്യമായ കുറിപ്പുകൾ മാത്രം പ്രബന്ധാവസാനം നൽകുക.
  6. കുറഞ്ഞ വാചകത്തിൽ സംഗ്രഹം, താക്കോൽ വാക്കുകൾ എന്നിവ പ്രാരംഭത്തിൽ നൽകിയിരിക്കണം.
  7. വിദഗ്ധപരിശോധന (peer-review) യ്ക്കു ശേഷം തിരഞ്ഞെടുക്കപ്പെടുന്ന പ്രബന്ധങ്ങൾ ജേണലിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും.
  8. ലേഖകർ പൂർണ്ണമായ വിലാസം, ഫോൺ നമ്പർ, മെയിൽ id എന്നിവ ഉൾപ്പെടുത്തണം

പുതിയ ലക്കങ്ങൾ